വ്യാജ ഡീസൽ ഉപയോഗം തടയും: മന്ത്രി ആന്‍റണി രാജു

സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ സ്റ്റേജ് കാരിയേജുകളിൽ ഡീസലിനു പകരം അപകടകരമായി മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസൽ, മായം ചേർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്.

ഇത്തരം വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങൾ പരിശോധിക്കാനും പോലീസ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നവംബർ ആദ്യവാരം യോഗം ചേരാൻ മന്ത്രി നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here