ഇപ്പോൾ കോൺഗ്രസുകാരനല്ല; സെമി കേഡർ സിസ്റ്റത്തെ പരിഹസിച്ച് എ വി ഗോപിനാഥ്

കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി എ വി ഗോപിനാഥ്. നേതൃത്വം ഗൗരവമായ ചർച്ച നടത്തിയില്ല എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. രാജി പിൻവലിക്കില്ലെന്നും രാജി വെച്ചതിൽ ദുഃഖമില്ലെന്നും താനിപ്പോൾ കോൺഗ്രെസ്സുകാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമികാംഗത്വം രാജിവച്ചയാൾക്ക് ഭാരവാഹിത്വം തന്നില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നും കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി സീരിയസായ ചർച്ച നടന്നിട്ടില്ല . മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോൺഗ്രസുകാരുമായി താൻ സംസാരിച്ചിട്ടില്ല. ഹൈക്കമാന്റ് പുതിയ കളരി നടത്തുകയാണെന്നും ഗോപിനാഥ്‌.

അതേസമയം കോൺഗ്രസിലെ സെമി കേഡർ സിസ്റ്റത്തെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെയും എ വി ഗോപിനാഥ് പരിഹസിച്ചു. സെമി കേഡർ സിസ്റ്റം വിജയകരമായി നടപ്പാക്കാൻ കേഡറെ ഒഴിവാക്കുന്നതാവും കോൺഗ്രസിലെ പുതിയ രീതിയെന്ന് പരിഹസിച്ച അദ്ദേഹം, താൻ സെമികേഡറല്ല, കേഡറാണെന്നും കൂട്ടിച്ചേർത്തു.

കേഡറായതു കൊണ്ടാണ് തന്നെ ഒഴിവാക്കിയത്. കേഡറായതു കൊണ്ടാണ് ഷാഫി പറമ്പിൽ പെരുങ്ങോട്ടു കുറുശ്ശിയിലെ യൂത്ത് കോൺഗ്രസ് പിരിച്ചുവിട്ടത്. പെരുങ്ങോട്ടു കുറുശിക്കാർ കാണാത്ത നേതാവാണ് ഷാഫിയെന്നും എ വി ഗോപിനാഥ് പറഞ്ഞു.

“ഇവിടെ നേതാക്കന്മാരുടെ പാദസ്പർശമേൽക്കാറില്ല. അതുകൊണ്ട് പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്. ആലോചിച്ച് തന്നെയാണ് രാജിവച്ചത്. അതെൻ്റെ വ്യക്തിപരമായ തീരുമാനം. ഇപ്പോൾ കോൺഗ്രസുകാരനല്ലാത്തതിനാൽ പട്ടികയെപ്പറ്റി പറയുന്നില്ല ഗോപിനാഥ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel