കൊക്കയാർ മലവെള്ളപ്പാച്ചിലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി കൊക്കയാർ മലവെള്ളപ്പാച്ചിലിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു. എരുമേലി- കൊരട്ടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ ആൻസി സാബുവിൻ്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഇതോടെ കൊക്കയാറിൽ കാണാതായ എട്ട് പേരെയും കണ്ടെത്തി.ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെ ലഭിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴ തുടരും . ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയതോടെ റെഡ് അലേർട്ട് പിൻവലിച്ചു.ഡാമിൽ ഓറഞ്ച് അലേർട്ട് തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News