അമിത് ഷാ ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും

ജമ്മു കശ്മീരിലുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ഇന്ന് മുതലാണ് ആഭ്യന്തര മന്ത്രിയുടെ ത്രിദിന പര്യടനം ആരംഭിക്കുന്നത്.

കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കേന്ദ്ര സർക്കാരിന് നേരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അമിത് ഷാ ജമ്മു കാശ്മീർ സന്ദർശിക്കുന്നത്.
കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ശ്രീനഗറിൽ ചേരും.

അതേസമയം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായിട്ടാണ് അമിത് ഷാ ജമ്മു കാശ്മീർ സന്ദർശിക്കുന്നത്. അതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പ്രാദേശിക ഭരണകൂടങ്ങളുമായും വിവിധ പഞ്ചായത്ത് പ്രതിനിധികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഇന്ന് ശ്രീനഗരിലെത്തുന്ന അമിത് ഷാ 24ന് ജമ്മു സന്ദർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News