പേരൂർക്കടയിൽ കുഞ്ഞിനെ മാറ്റിയ സംഭവം; അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാട്; ആനാവൂർ നാഗപ്പൻ

പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാർട്ടി നിലപാടെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. അനുപമയുടെ അച്ഛൻ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിർദേശം നൽകിയതായും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

തന്‍റടുത്ത് നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അമ്മ അനുപമയുടെ പരാതി പാർട്ടിയ്ക്ക് ലഭിച്ചിരുന്നു. കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രനെ വിളിച്ചു വരുത്തി സംസാരിച്ചതായും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നായിരുന്നു മറുപടി. ജയചന്ദ്രന്‍റെ നടപടി തെറ്റാണ്. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണം എന്നതാണ് പാർട്ടി നിലപാട്. നിയമ പോരാട്ടത്തിന് പാർട്ടി പെൺകുട്ടിക്കൊപ്പം നിൽകും
ശിശുക്ഷേ സമിതി സെക്രട്ടറി ഷിജുഖാനെയും വിളിച്ചു വരുത്തി സംസാരിച്ചു. നിയമപരമായ വ്യവസ്ഥകൾ പാലിച്ചായിരുന്നു നടപടികൾ എന്ന് ഷിജുഖാൻ അറിയിച്ചു.

കുഞ്ഞിനെക്കുറിച്ച് വെളിപ്പെടുത്തിയാൽ അത് ക്രിമിനൽ കുറ്റമാകുമെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നും ഷിജുഖാൻ അറിയിച്ചു. നിയമപരമായി നീങ്ങുകയല്ലാതെ പാർട്ടിക്ക് ഒന്നും ചെയ്യുനാവില്ലെന്ന് പെൺകുട്ടിയെ എന്നറിയിച്ചുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നിലപാട് തെറ്റാണ്. അജിത്ത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന് വീഴ്ചയുണ്ടായോ എന്നറിയില്ല. എന്നാൽ ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News