കൂട്ടിക്കലില്‍ ക്വാറിയുടെ പ്രവർത്തനം താൽകാലികമായി നിർത്തി

കോട്ടയം കൂട്ടിക്കൽ ഇളംകാടുള്ള ക്വാറിയുടെ പ്രവർത്തനം താൽകാലികമായി നിർത്തി. ഇനി തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ പികെ ജയശ്രീ നോട്ടീസ് നൽകി. കഴിഞ്ഞ ആഴ്ച കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ 13 പേരാണ് മരിച്ചത്.

കൂട്ടിക്കലിൽ ക്വാറികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗ്രാമപഞ്ചായത്ത് ഇന്നലെ തീരുമാനിച്ചിരുന്നു. അതേസമയം, കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട് കാണാതായ കൊക്കയാർ സ്വദേശി ആൻസിയുടേതാണെന്നാണ് സംശയിക്കുന്നത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News