പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു.

രത്തൻഗീറിലെ സാവൽകോട്ട് വനമേഖലയിൽ ഐഇഡി മരക്കൊമ്പിൽ ഘടിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പൂഞ്ചിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിലിനിടെയാണ് മരത്തിൽ ഘടിപ്പിച്ച നിലയിൽ ഐഇഡി കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ ഇത് നിർവീര്യമാക്കുകയായിരുന്നു.

അതേസമയം, ജമ്മു കശ്മീരിൽ തുടരുന്ന തുടർച്ചായായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. കാശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ശ്രീനഗറിൽ ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News