കുത്തേറ്റ് ചികിൽസയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി ആണ് കൊട്ടാരക്കര വിജയ ആശുപത്രിക്കുള്ളിൽ വച്ച് രാഹുലിന് കുത്തേറ്റത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel