മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം ; ക്ഷുഭിതനായി കെ സുധാകരന്‍

മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കെ സുധാകരന്‍ ക്ഷുഭിതനായത്.

ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും കെ. സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ലെന്നും തെളിവുകള്‍ കൈവശമുള്ളവര്‍ അത് പുറത്തുവിടട്ടെയെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സന്റെ പീഡനത്തിന് ഇരയായവര്‍ നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മോന്‍സന്റെ പീഡനത്തിന് ഇരയായവര്‍ നിങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വച്ചതായി മോന്‍സനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

മോന്‍സന്‍ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളി ക്യാമറ വെച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി െ്രൈകംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. അവിടെ സുധാകരനെ താന്‍ നഗ്നായി കണ്ടുവെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News