ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതിനാല്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. 2,4 ഷട്ടറുകളാണ് അടച്ചത്. ചെറുതോണി ഡാമിന്റെ  മൂന്നാമത്തെ ഷട്ടറിലൂടെ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം ഓരോ സെക്കന്റിലും പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

മഴയും  ഡാമിലേക്കുള്ള നീരൊഴുക്കും  കുറഞ്ഞതാണ് രണ്ട് ഷട്ടറുകള്‍ അടയ്ക്കാന്‍ കാരണം. ചൊവ്വാഴ്ചയാണ് അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ  മൂന്ന് ഷട്ടറുകള്‍ തുറന്നത്.

ഇതോടൊപ്പം മൂന്നാം നമ്പർ ഷട്ടർ നിലവിലെ 35 സെന്‍റീമീറ്ററിന്​ നിന്ന്​ 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകൾ അടക്കാൻ​ തീരുമാനിച്ചത്. നിലവിൽ 2398.20 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 94.37 ശതമാനമാണ്​.

അണക്കെട്ടിൽ ഓറഞ്ച്​ അലർട്ടാണ്​ നിലവിലുള്ളത്​. ഡാമില്‍ ജലനിരപ്പ് 2397.86 അടിയില്‍ എത്തിയതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുകയും ചെയ്തിരുന്നു. തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണമാണ് അടച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News