വൈകുന്നേരം വെളുത്തുള്ളി ചായ ട്രൈ ചെയ്താലോ?

ആരോഗ്യപരമായി വളരെ ഗുണമുള്ള ഒരു പാനീയമാണ് വെളുത്തുള്ളി ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ, നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഈ ചായയില്‍ കുറച്ച് അധിക ഗുണങ്ങളും സ്വാദും ചേര്‍ക്കാന്‍, നിങ്ങള്‍ക്ക് ഇഞ്ചി, കറുവപ്പട്ട എന്നിവയും ചേര്‍ക്കാം. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉണ്ട്. വെളുത്തുള്ളി ചായ തയാറാക്കുന്ന വിധം ചുവടെ

ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് വെളുത്തുള്ളി ചായ കുടിക്കുന്നത് വളരെ ഉത്തമമാണ്. ഒരു കപ്പ് വെള്ളം ചൂടാക്കി അതിലേക്ക് ഇഞ്ചിയും ഒരു ടീ സ്പൂണ്‍ വെളുത്തുള്ളിയും കുറച്ച് കുരുമുളകും ചതച്ച് ഇടുക.

അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ച് ചൂടോടെ കുടിക്കാം. കറുവപ്പട്ടയും നാരങ്ങയും ചേര്‍ത്താല്‍ രുചിയും പോഷക ഗുണങ്ങളും വര്‍ധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News