
തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത്
എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബുവിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ കേസിൽ എതിർ കക്ഷിയായിരുന്ന ബി ജെ പി സ്ഥാനാർത്ഥി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരായില്ല.
ഇതിനെ തുടർന്ന് ബി ജെ പി സ്ഥാനാർത്ഥി ഉൾപ്പെടെ 4 എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ നടപടികൾ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ ബാബുവിന് അനുകൂലമായി ബി ജെ പി വോട്ട് മറിച്ചു എന്ന ആരോപണം നിലനിൽക്കേയാണ് എതിർകക്ഷിയായ ബി ജെ പി സ്ഥാനാർത്ഥിയുടെ നിസ്സഹകരണം. കേസ് പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here