നേത്രസംരക്ഷണ പദ്ധതി; കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും

നേത്രസംരക്ഷണ പദ്ധതിയുമായി കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും. ലോകത്തിന്റ പല ഭാഗങ്ങളിൽ കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കണ്ണിലെ അണുബാധയെതുടർന്ന് ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന
അസുഖം ബാധിച്ച കഷ്ടതയനുഭവിക്കുന്ന സമൂഹത്തിലേക്കാണ് ഇതിലൂടെ സഹായമെത്തിക്കുകയെന്നു ലുലു ഗ്രൂപ്പ് ചെയർ മാൻ
എം എ യൂസഫലി പറഞ്ഞു. ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതിയിലേക്ക് രണ്ട് ദിർഹം മുതലുള്ള സഹായം നൽകാം.

അബുദാബി മുഷിരിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ആണ് പദ്ധതി ഉത്ഘാടനം ചെയ്തത്. അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് പ്രതിനിധിയും റീച്ച് ക്യാമ്പയിൽ എം.ഡിയുമായ തലാ അൽ റമാഹിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ചേർന്ന് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

യു.എ.ഇ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീണ്ടുനിക്കുന്ന പദ്ധതിയിൽ നിന്നും സമാഹരിക്കുന്ന തുക കൊണ്ട് 50 ലക്ഷം പേരുടെ ജീവിതത്തിൽ വെളിച്ചം പകരാനാകുമെന്നു ലുലു അധികൃതർ അറിയിച്ചു. റിവർബ്ലൈൻഡ്നെസ് അനുഭവിക്കുന്ന പാവപ്പെട്ട ജീവിതങ്ങൾക്ക് പ്രതീക്ഷയേകുന്ന പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News