ഒരു ദിവസമെങ്കിലും വീട്ടില്‍ ചന്ദനത്തിരി കത്തിച്ചിട്ടുണ്ടോ? കിട്ടുക എട്ടിന്റെ പണി; ആരോഗ്യപ്രശ്‌നം ഗുരുതരം

നമ്മുടെ വീടുകളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥാനമാണ് ചന്ദനത്തിരികള്‍ക്കുള്ളത്. അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുക ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ അതിശയമെന്തെന്നാല്‍, സിഗരറ്റിനെക്കാളും ഹാനികരമാണ് അഗര്‍ബത്തികള്‍ എന്നതാണ്.

ഇവയില്‍ നിന്നും പുറത്ത് വരുന്ന പുകയിലെ ചെറു കണികകള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ആളുകള്‍ അത് ശ്വസിക്കുക വഴി ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ സുഗന്ധത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒരുപോലെ അപകടം തന്നെ.

ചന്ദനത്തിരിഅഗര്‍ബത്തികളില്‍ നിന്ന് പുറത്ത് വരുന്ന പുകയില്‍ മൂന്ന് തരം വിഷമാണ് അടങ്ങിയിരിക്കുന്നത്. മ്യൂട്ടാജെനിക്, ജീനോടോക്‌സിക്, സൈറ്റോടോക്‌സിക് എന്നിവയാണവ. ഈ വിഷങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കുക വഴി ശ്വാസകോശ അര്‍ബുദം കൂടാതെ മനുഷ്യനില്‍ ജനിതക മാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജനിതക മാറ്റം ക്രമേണ ഡി.എന്‍.എ യുടെ ഘടനയിലും മാറ്റം വരുന്നു. അഗര്‍ബത്തികളില്‍ നിന്നും പുറത്ത് വരുന്ന പുകയില്‍ 64 പദാര്‍ത്ഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. ശ്വാസകോശങ്ങളില്‍ ഇത് കടക്കുമ്പോള്‍ ആളുകളില്‍ മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News