വർണാഭമായ പരിപാടികളോടെ റിയാദ് സീസൺ-2 ന് തുടക്കം

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ റിയാദ് സീസൺ-2 ന് തുടക്കമായി. വർണാഭമായ പരിപാടികളോടെയാണ്
റിയാദ് സീസൺ-2 തുടങ്ങിയത് . 2760 ഡ്രോണുകള്‍ അണിനിരത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചിത്രങ്ങള്‍ ആകാശത്ത് ഒരുക്കി.

1500 കലാകാരന്മാരുടെ പരേഡും ചടങ്ങിൻ്റെ മാറ്റ് കൂട്ടി. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുളിന്റെ സംഗീത നിശയില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്തു. 88 ഫുഡ് ട്രക്കുകൾ വെടിക്കെട്ട് വർണമഴ, വിവിധ രാജ്യങ്ങളുടെ ഭക്ഷ്യമേള, സഞ്ചരിക്കുന്ന ഹെല്‍ത്ത് ക്ലിനിക്ക് തുടങ്ങിയവയും പരിപാടികൾ വർ്ണശബളമാക്കി. 2022 മാർച്ച് മാസം വരെ നീണ്ടു നിൽക്കുന്ന റിയാദ് സീസൺ-2 ഇൽ 7500 പരിപാടികൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel