
ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ റഷ്യയിലെ റ്യാസന്‍ പ്രവിശ്യയിലെ ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിലാണ് 16 പേര്‍ മരിച്ചെന്ന് ടാസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത് പേരെ കാണാനില്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷയില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണകിഴക്ക് മോസ്‌കോയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here