ഷഹീൻ ചുഴലിക്കാറ്റ്; ഒമാനില്‍ വന്‍ നാശനഷ്ടം

ഒമാനിലെ ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 22,000ത്തിൽ അധികം ആളുകൾക്കാണ് ഷഹീൻ ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിട്ടതെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി . മുസന്നയിൽ 4,175, സുവൈഖിൽ 11,801, ഖാബൂറയിൽ 5,791, സഹം 1040 എന്നിങ്ങനെയാണ് വിവിധ വിലായത്തുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തത്.

വിവിധ മേഖലകളിൽ ഫീൽഡ് ടീമിന്‍റെ നേതൃത്വത്തിൽ കണക്കെടുപ്പ്
നടക്കുകയാണെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു. ചുഴലിക്കാറ്റ് ഏറെ ബാധിച്ചത് ബാത്തിന ഗവർണറേറ്റുകളെയായിരുന്നു .
വെള്ളം കയറി നിരവധി വീടുകളാണ് മേഖലയിൽ വാസയോഗ്യമല്ലാതായത്. മലയാളികളുടെയടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും തകർന്നിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News