കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊന്ന് അമ്മയാന; വൈറലായി വീഡിയോ

തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന അമ്മയാനയുടെ വീഡിയോയാണ് ിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തന്റെ കുഞ്ഞിന്റെ അടുത്തേക്ക് വരുന്ന മുതലയെ അമ്മയാന മസ്തകം കൊണ്ട് ഇടിച്ചും തുമ്പിക്കൈ കൊണ്ട് വാലില്‍ പിടിച്ച് വെള്ളത്തിലടിച്ചും ചവിട്ടിയുമൊക്കെ വകവരുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സാംബിയയിലെ സഫാരിക്കിടെ ഹാന്‍സ് ഹെന്റിക് ഹാര്‍ എന്നയാളാണ് വീഡിയോ എടുത്തിരിക്കുന്നത്. ആക്രമണത്തിനൊടുവില്‍ മുതല വെള്ളത്തില്‍ ചത്തുമലക്കുന്നതും കാണാം. മുതല ചത്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് അമ്മയാന തിരിച്ചു പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News