പല്ലുതേയ്ക്കുന്നതിന് ഈ ബ്രഷ് ഉപയോഗിച്ചാണോ? എങ്കില്‍ ഇതുകൂടി അറിയുക

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ എപ്പോഴെങ്കിലും നമ്മള്‍ പല്ല് തേയ്ക്കുന്ന ബ്രഷിനെ കുറിച്ച് ആരോചിച്ചിട്ടുണ്ടോ? നമുക്കറിയാവുന്നത് പ്രധാനമായും മൂന്ന് മൂന്നുതരം ബ്രഷുകളുണ്ടെന്നാണ്.

സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്നിവ. സോഫ്റ്റ് അല്ലെങ്കില്‍ മീഡിയം ബ്രഷ് ഉപയോഗിക്കാനാണ് ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നത്. ഹാര്‍ഡ് ബ്രഷുകളുടെ ഉപയോഗം മോണയെ മുറിപ്പെടുത്താനും പല്ലിന്റെ ഇനാമല്‍ തേഞ്ഞു പോകാനുമിടയാക്കും. ഇനി നമുക്ക് അറിയാത്ത ബ്രഷുകളെ കുറിച്ച് നോക്കാം…

ഇലക്ട്രിക് ബ്രഷ്

ഈ ബ്രഷില്‍ വൈദ്യുതിയുടെ സഹായത്താലോ, റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുടെ സഹായത്താലോ പ്രവര്‍ത്തിക്കുന്ന മോട്ടര്‍ നാരുകളെ ഭ്രമണരൂപത്തില്‍ ഇളക്കും.

ഇന്റര്‍വെല്‍ ഡെന്റല്‍

ബ്രഷ്: രണ്ടു രീതിയില്‍ വളഞ്ഞ രൂപത്തില്‍ പ്ലാസ്റ്റിക് കൈപ്പിടിയോടു കൂടിയ ബ്രഷാണിത്. രണ്ടു പല്ലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാനും പല്ലില്‍ കമ്പി ഇട്ടിട്ടുള്ളവര്‍ക്ക് ഇതിന്റെ വയറുകള്‍ക്കിടയില്‍ വൃത്തിയാക്കാനും ഉപകരിക്കും.

സുള്‍ക്ക ബ്രഷ്

പല്ലിനോടു ചേര്‍ന്നുള്ള മോണയുടെ അരികുകള്‍ വൃത്തിയാക്കാനാണിത്.

എന്‍ഡ് ടഫ്റ്റഡ് ബ്രഷ്:

നാരുകളുടെ അഗ്രം കൂര്‍ത്ത ആകൃതിയിലുള്ള ബ്രഷാണിത്. ചെറിയ വൃത്താകൃതിയിലുള്ള തലയറ്റത്ത് ഏഴു സോഫ്റ്റ് നൈലോണ്‍ നാരുകളുടെ അടുത്ത് ഇതിനുണ്ട്. തിങ്ങിയും കയറിയിറങ്ങിയുമിരിക്കുന്ന പല്ലുകള്‍, കമ്പിയിട്ടിരിക്കുന്ന പല്ലുകള്‍ എന്നിവയ്ക്കിടയില്‍ വൃത്തിയാക്കാന്‍ ഈ ബ്രഷ് ഉപകരിക്കും.

സൂപ്പര്‍ ബ്രഷ്

മൂന്നു തലയറ്റങ്ങള്‍ ത്രികോണാകൃതിയില്‍ ഒന്നിച്ചു ചേര്‍ന്നിട്ടുള്ള ബ്രഷാണിത്. നേരെയുള്ള തലയറ്റം പല്ലിന്റെ കടിക്കുന്ന വശത്ത് വച്ചാല്‍ മറ്റു രണ്ടു തല അറ്റങ്ങള്‍ അകവും പുറവും ഭാഗങ്ങള്‍ വൃത്തിയാക്കും.

ച്യൂവബിള്‍ ബ്രഷ്

വായിനുള്ളില്‍വച്ചു ചവച്ചരയ്‌ക്കേണ്ട ബ്രഷാണിത്. പുതിന മുതലായ രുചിയില്‍ ഇതു ലഭിക്കും. ഉപയോഗശേഷം തുപ്പിക്കളയാം.

എക്കോളജിക്കല്‍ ബ്രഷ്

പ്രകൃതിയോട് ഇണങ്ങുന്ന ടൂത്ത് ബ്രഷ്. പ്ലാസ്റ്റിക്കിനു പകരം മണ്ണില്‍ അഴുകിച്ചേരുന്ന വസ്തുക്കളാല്‍ നിര്‍മിതമാണിത്. ബ്രഷിന്റെ തലയറ്റം മാറ്റിമാറ്റി വീണ്ടും ഉപയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here