ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ

കൊവിഡ് കാരണം നടക്കാതെ പോയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് അടുത്തവർഷം ജൂലൈയിൽ നടക്കും. മത്സരത്തിന് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ ധാരണയായി.

അടുത്ത വർഷം ജൂലൈ ഒന്നുമുതലായിരിക്കും ടെസ്റ്റ് നടക്കുകയെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.അടുത്തവർഷം ജൂലൈയിലാണ് ഏകദിന-ടി20 പരമ്പരകളിൽ കളിക്കാനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നത്.

അഞ്ചാം ടെസ്റ്റ് പൂർത്തിയായ ശേഷമായിരിക്കും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമുള്ള പരമ്പര തുടങ്ങുകയെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ആവേശകരമായ പര്യവസാനത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു.

അടുത്തവർഷം ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തുന്നുണ്ട്. പൂർത്തിയാകാതെ പോയ പരമ്പരയുടെ ഭാഗമായിരിക്കും ടെസ്റ്റെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here