ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പ്രത്യേക അന്വേഷണ സംഘ തലവൻ ഡി.ഐ.ജി ഉപേന്ദ്ര കുമാർ അഗർവാളിനെയാണ് ഉത്തർപ്രദേശ് സർക്കാർ സ്ഥലംമാറ്റിയത്.

2005 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഉപേന്ദ്ര കുമാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസാണ് ലഖിംപൂർ ഖേരിയിലേത്.

ആശിഷ് മിശ്രയുടെ പൊലീസ് കസ്റ്റഡി രണ്ട് ദിവസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആശിഷ് മിശ്രയുടെ കസ്റ്റഡി നീട്ടുന്നത്.ആശിഷ് മിശ്രക്ക് പുറമേ കേസിൽ അറസ്റ്റിലായ അങ്കിത് ദാസ്, ശേഖർ ബദ്രി, ലതിഫ് എന്നിവരേയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവം നടക്കുമ്പോൾ വണ്ടിയിലുണ്ടായിരുന്ന ബി.ജെ.പി നേതാവ് ഉൾപ്പെടെ നാല് പേരെ കൂടി യു.പി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ സുമിത് ജയ്സ്വാൾ, ശിശുപാൽ, നന്ദൻ സിംഗ് ബിഷ്ത്, സത്യ പ്രകാശ് ത്രിപാഠി എന്നിവരെ ലഖിംപുർ ഖേരി പൊലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘവും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.സത്യപ്രകാശ് ത്രിപാഠിയിൽ നിന്ന് ലൈസൻസുള്ള റിവോൾവറും മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു.

ഒക്ടോബർ 3-നാണ് നാല് കർഷകരുടെയും ഒരു പത്രപ്രവർത്തകന്റെയും ദേഹത്തേക്ക് വാഹനവ്യൂഹം പാഞ്ഞുകയറുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് ഒക്ടോബർ 9നാണ് അറസ്റ്റിലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here