എല്ലാം നുണയായിരുന്നു; ബലാൽസംഗം ചെയ്യുമെന്നും ജാതിപ്പേര് വിളിച്ചു എന്ന് പറഞ്ഞതും ഒരു ഓളത്തിന് ;എഐഎസ്എഫ് നേതാവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ……

കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് കൊടുത്ത പരാതി വിവാദമായതിനു പിന്നാലെയാണ് എഐവൈഎഫ് നേതാവിന്റെ വെളുപ്പെടുത്തൽ. വ്യാഴാഴ്ച എംജി സർവ്വകലാശാലയിൽ സംഭവ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന മുൻ എഐഎസ്എഫ് നേതാവും എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ശരത് രവീന്ദ്രനാണ് ആരോപണങ്ങൾ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്.

ജാതിപ്പേര് വിളിച്ചതും  നുണയായിരുന്നുവെന്നും ഒരു ഓളത്തിനു പറഞ്ഞതാണെന്നുമായിരുന്നു എഐഎസ്എഫ് നേതാവിന്റെ തുറന്നു പറച്ചിൽ.
ഇത് സംബന്ധിച്ച് പെൺകുട്ടിയായ ഒരു സുഹൃത്തുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് ആണ് ഇതിനോടകം പുറത്ത് വന്നത്.

ഇതോടെ എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐ എസ്എഫ് വനിതാ നേതാവ് നടത്തിയ ഗുരുതരമായ ആരോപണങ്ങൾ തീർത്തും നുണയാണന്നതിന്റെ പ്രധാന തെളിവാണ് പുറത്തു വന്നത്.എസ്എഫ്ഐ നേതാക്കൾക്കതിരെ പരാതി നൽകാൻ വനിത എഐഎസ്എഫ് നേതാവിന്റെ കൂടെ പോലീസ് സ്റ്റേഷനിൽ പോയത്തിനൊപ്പവും ഇതേ ശരത് രവീന്ദ്രൻ ഉണ്ടായിരുന്നു.

ശരത് രവീന്ദ്രൻ

ഇന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ എഐഎസ്എഫ് നടത്തിയ പത്ര സമ്മേളനത്തിലും ഇതേ നേതാവ് പങ്കെടുത്തിരുന്നു. ഇതേ നേതാവ് തന്നെ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തിയതോടെ എഐഎസ്എഫ് വനിതാ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പച്ച നുണയാണെന്നു വ്യക്തമാകുന്നു.

ജില്ലയിലെ എഐവൈഎഫ് ഉപനേതാവ് കൂടിയാണ് ശരത് രവീന്ദ്രൻ.
വാട്സ്ആപ്പ് ചാറ്റ് കൃത്രിമമായി ഉണ്ടാക്കി എടുക്കാൻ സാധിക്കില്ലേ എന്നും സോഷ്യൽ മീഡിയ ചാറ്റുകൾക്ക് എന്ത് ആധികാരികതയാണുള്ളതെന്നുമുള്ള ചോദ്യവും നിലനിൽക്കുന്നുണ്ട്. എന്നാൽ ചാറ്റ് നടത്തിയ ഫോൺ ഏതു തരത്തിലുമുള്ള പരിശോധനയ്ക്കായും വിട്ടു നൽകാമെന്നും എഐഎസ്എഫ് നേതാവുമായി ചാറ്റ് ചെയ്ത് പെൺകുട്ടി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എങ്കിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള പരാതിയിന്മേൽ പോലീസ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചേക്കും.

ഫോൺ പരിശോധനയിലൂടെ വാട്സ്ആപ്പ് ചാറ്റ് കൃത്രിമം അല്ലെന്ന് തെളിഞ്ഞാൽ എഐഎസ്എഫ് ഉന്നയിക്കുന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നതിന്റെ പ്രധാന തെളിവായി മാറും. ഇത് എഐഎസ്എഫിന് വലിയ തിരിച്ചടിയാകും.
ജില്ലയിലെ എഐവൈഎഫ് ഉപനേതാവ് കൂടിയായ ഒരാൾ നടത്തിയ വെളിപ്പെടുത്തൽ എഐഎസ്എഫ് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.എഐഎസ്എഫ് നടത്തിയ ആരോപണവും പരാതിയും ആസൂത്രിതമാണെന്ന് തെളിഞ്ഞതായി എസ്എഫ്ഐ ജില്ലാ സെക്രട്ടറി ദീപക് പറഞ്ഞു.

എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.
വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി എസ്എഫ്ഐക്കെതിരെ
ആസൂത്രിത നീക്കം നടത്തുകയായിരുന്നു എഐ എസ്എഫ് എന്നും എസ്എഫ്ഐ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News