പ്രമുഖ യോഗാചാര്യൻ എം കെ രാമൻ മാസ്റ്റർ അന്തരിച്ചു

പ്രമുഖ യോഗാചാര്യൻ കാസർകോട് നീലേശ്വരത്തെ എം കെ രാമൻ മാസ്റ്റർ നിര്യാതനായി. 98 വയസായിരുന്നു. യോഗയും പ്രകൃതി ചികിത്സയും സമന്വയിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതിയിൽ ശ്രദ്ധേയനായിരുന്നു രാമൻ മാസ്റ്റർ.

നീലേശ്വരം പാലായിയിലെ കാവിൽ ഭവൻ പ്രകൃതിചികിത്സാകേന്ദ്രത്തിൻ്റെ സ്ഥാപകനാണ്. രാജ്യത്തെ മുപ്പതോളം ആ ശ്രമങ്ങളിൽ താമസിച്ച് യോഗാ പഠനം നടത്തിയ രാമൻ മാസ്റ്റർ 1956 മുതൽ യോഗയിൽ പരിശീലനം നടത്തിവന്നിരുന്നു.

യോഗയെയും പ്രകൃതിചികിത്സയെയും കുറിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. യോഗരത്ന ഉൾപ്പടെയുള്ള പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here