ആരാധകരുടെ മനം കവർന്ന് ദിലൻ കുമാർ മാർക്കണ്ഡേയ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കായി കളിക്കുന്ന ഇന്ത്യൻ വംശജരിൽ ശ്രദ്ധേയനായ യുവ താരമാണ്  ദിലൻ കുമാർ മാർക്കണ്ഡേയ. യുവേഫ കോൺഫറൻസ് ലീഗിലായിരുന്നു ഈ ടോട്ടനം ഹോട്സ്പർ  കളിക്കാരന്റെ അരങ്ങേറ്റം.

ദിലൻ കുമാർ മാർക്കണ്ഡേയ എന്ന 20കാരൻ ഇംഗ്ലീഷ് ഫുട്ബോളിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി നോർത്ത് ലണ്ടനിലെ ബാർനെറ്റിൽ ജനനം. ടോട്ടൻഹാം ഹോട്ട്സ്പറിന്റെ അക്കാദമിയിലൂടെ ഉയർന്നുവന്ന ഈ വിങ് ബാക്ക് വിവിധ പ്രായ വിഭാഗങ്ങളിൽ ടീമിനായി പുറത്തെടുത്തത് വിസ്മയ പ്രകടനമാണ്.

2018 – 19 സീസണിൽ 11 ഗോളുകളും അഞ്ച് അസിസ്റ്റുമായി അണ്ടർ – 18 ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോററായിരുന്നു ദിലൻ. അതിശയകരമായ പന്തടക്കവും വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനുള്ള കഴിവുമാണ് ദിലനെ ഇതര താരങ്ങളിൽ നിന്നും വേറിട്ട്നിർത്തുന്നത്. നിലവിൽ ടോട്ടനത്തിന്റെ അണ്ടർ – 23 ടീം താരമായ ദിലൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

യുവേഫ കോൺഫറൻസ് ലീഗിൽ ഡച്ച് ടീം വിറ്റസെയ്ക്ക് എതിരെയായിരുന്നു അരങ്ങേറ്റം. മത്സരത്തിൽ ഒരു ഗോളിന് ടോട്ടനം പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ താരം പുറത്തെടുത്തത് മികച്ച പ്രകടനമാണ്. പരിശീലകൻ ന്യൂനോ സാൻടോ, നായകൻ ഹാരി കെയ്ൻ, അടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങാനും യുവതാരത്തിനായി. ടോട്ടനം ഹോട്ട്സ്പറിന്റെ ഭാവി വാഗ്ദാനങ്ങളിലൊരാളായ ഈ വിങ്ങർ ഇതിനകം തന്നെ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News