ഒരു തരത്തിലുള്ള തെറ്റിനേയും സിപിഐഎം പിന്താങ്ങില്ല; എ വിജയരാഘവന്‍

ഒരുതരത്തിലുള്ള തെറ്റിനേയും സിപിഐ എം പിന്താങ്ങില്ലെന്നും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് നിയമപരമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ വ്യക്തമാക്കി. അനുപമ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വിഷയത്തില്‍ ബന്ധപ്പെട്ട ജില്ലാകമ്മറ്റിയാണ് അന്വേഷിക്കുക. അവരുടെ ശ്രദ്ധയില്‍പ്പെട്ടകാര്യത്തില്‍ അവര്‍ അന്വേഷണം നടത്തി. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. അനുപമക്ക് നീതി ലഭിക്കണം. വിഷയത്തില്‍ അമ്മയ്‌ക്കൊപ്പമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അനുപമയുടെ കാര്യം മനസിലാക്കിയിട്ടുണ്ടെന്നും പരാതി തൻ്റെ അടുത്ത് വന്നിട്ടില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയും സർക്കാരും അനുപമക്ക് ഒപ്പമാണെന്ന് പി കെ ശ്രീമതി ടീച്ചറും പ്രതികരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News