
ഇന്നലെ ഒല്ലൂക്കരയിൽ സി.ഐ.ടിയു പ്രവർത്തകൻ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അക്രമികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. കോലഴി പെട്രോൾപമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്.
മത്സ്യ വില്പനക്കിടെയാണ് എസ്ഡിപിഐ സംഘം തൃശൂരിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത്. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30 ) ആണ് മരിച്ചത്.
വെള്ളിയാഴ്ച പകൽ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകർത്തു. കഴുത്തിലും തോളിലും ഉൾപ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട് .
എസ്ഡിപിഐ പ്രവർത്തകനായ ഷിഹാബ്, സൈനുദ്ദീൻ, നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ദൃക്സാക്ഷികൾ പറയുന്നു . പൊലീസെത്തി മൃതദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here