
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീവെച്ചിക്കൊള്ള തുടരുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കൊച്ചിയില്‍ ഡീസലില്‍ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി വര്‍ധിച്ചു.
ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here