എം ജി സർവകലാശാല സംഘർഷം; 7എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്

എം ജി സർവകലാശാല സെനറ്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 7 എഐഎസ്എഫ് പ്രവർത്തകർക്കെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.

എസ്എഫ്ഐ പ്രവർത്തകയായ പെൺകുട്ടിയെ ആക്രമിച്ചെന്നും
മറ്റൊരു പ്രവർത്തകനെ ജാതിപ്പേര് വിളിച്ചെന്നുമാണ് പരാതി. അമൽ അശോക്, അഭിജിത്, ഫൈസൽ, ഷാജോണ് തുടങ്ങിയവർക്കെതിരെയാണ് കേസ്.

അതേസമയം, എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് കൊടുത്ത പരാതി വ്യാജമാണെന്ന എഐഎസ്എഫ് നേതാവിന്റെ വെളുപ്പെടുത്തൽ എഐഎസ്എഫ് നേതൃത്വത്തെ വെട്ടിലാക്കി. മുൻ എഐഎസ്എഫ് നേതാവും എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ശരത് രവീന്ദ്രനാണ് ആരോപണങ്ങൾ എല്ലാം നുണയായിരുന്നു എന്ന് വെളിപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News