സിറോ മലബാര്‍ സഭ ഭൂമി ഇടപാട് ഇ ഡി അന്വേഷിക്കും

സിറോ മലബാർ സഭാ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച് ഇ ഡി അന്വേഷണം തുടങ്ങി. കർദ്ദിനാൾ  ജോർജ് ആലഞ്ചേരി അടക്കം 24പേരെ  പ്രതികളാക്കിയാണ് അന്വേഷണം. ഭൂമി വില്പനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. ആധാരം വിലകുറച്ചു കാണിച്ചു കോടികളുടെ ഇടപാടാണ് ഭൂമി വില്പനയിൽ നടത്തിയതെന്നാണ്  ഇ ഡി യുടെ പ്രാഥമിക കണ്ടെത്തൽ.

ചൊവ്വര സ്വദേശി പാപ്പച്ചൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇ ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു’. സഭയുടെ ഭൂമി , വിൽപന നടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നു എന്ന  പ്രാഥമിക നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ ഇ ഡി തീരുമാനിച്ചത്.  കർദ്ദിനാൾ  ജോർജ് ആലഞ്ചേരി അടക്കം 24പേരെ  പ്രതികളാക്കിയാണ് അന്വേഷണം. അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ജോഷ്വാ പുതുവ

ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരുൾപ്പെടെ ഇടനിലക്കാര്യം ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാടാണ് ഭൂമി വിൽപനയിൽ നടന്നത് എന്നാണ് ഇ ഡി യു ടെ പ്രാഥമിക നിഗമനം . 27 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നുവെങ്കിലും രജിസ്ട്രേഷൻ രേഖകളിൽ 9 കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്.  ബാങ്ക് അക്കൗണ്ട് വഴി 9 കോടി രൂപ മാത്രമാണ് കൈമാറിയത് എന്നും കണ്ടെത്തി.  ബാക്കി തുക കള്ളപ്പണമായി കൈമാറുകയായിരുന്നുവെന്നാണ് നിഗമനം . പരാതിക്കാരുടെയും മറ്റുള്ളവരുടെയും മൊഴി ഉടൻ രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് ഇ ഡി കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here