കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കളക്ടർ

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി.

മഴക്കെടുതിയിൽ ജില്ലയിൽ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും കളക്ടർ പറഞ്ഞു. കൊക്കയാറിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല. വ്യാപക ഉരുൾപൊട്ടലുണ്ടായി. ഇനി ആളുകളെ അവിടെ താമസിപ്പിക്കാനാകില്ല. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കും.

കൊക്കയാറിൽ മണ്ണു പരിശോധന നടത്തുന്നുണ്ട്. മുല്ലപ്പെരിയാറിൽ രണ്ടു കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ നാശനഷ്ടങ്ങളും സർക്കാരിന് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്കെടുത്തു. ഇതിനായി സ്ഥലം സജ്ജമാക്കിയതായും കളക്ടർ അറിയിച്ചു. ഇതുവരെ 20 പേരാണ് കൊക്കയാറിലെ ഉരുൾപൊട്ടലിൽ മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊക്കയറായിൽ ഉരുൾപൊട്ടലുണ്ടായത്.ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ 774 വീടുകളാണ് തകർന്നത്. കൊക്കയാർ, പെരുവന്താനം മേഖലകളിലുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നെന്നാണ് റവന്യൂ വകുപ്പിൻറെ പ്രാഥമിക കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News