പാലക്കാട് സ്കൂട്ടർ യാത്രക്കാരന്‍റെ അഭ്യാസ പ്രകടനം; ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു

പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്‌.

നഗരത്തിലെ എസ്ബിഐ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. KL 49 A 5831 നമ്പറിലുള്ള വാഹന യാത്രികനാണ് അമിത വേഗതയിൽ പോയത്. ഇയാൾക്ക് പിറകിലുണ്ടായിരുന്ന കാർ യാത്രികന്‍റെ ഡാഷ് ക്യാമറയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു.

അപകടകരമായ രീതിയിൽ സ്ക്കൂട്ടറോടിച്ച യുവാവിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. പരുത്തിപ്പുള്ളി സ്വദേശി ആദർശിനെതിരെയാണ് കേസെടുത്തത്. ആദർശിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ നടപടി സ്വീകരിയ്ക്കുമെന്നും ട്രാഫിക് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here