ബി.ജെ.പി നേതാക്കള്‍ക്ക് ഫെയ്സ് ബുക്കില്‍ പ്രത്യേക പരിഗണന; നിര്‍ണായക വെളിപ്പെടുത്തലുമായി ഡാറ്റ സൈന്റിസ്റ്റ്

കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഫെയ്സ്ബുക്കിന്റെ സഹായം കിട്ടിയതായി കമ്പനിയുടെ മുൻ ഡാറ്റ സൈന്റിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍. ബി.ജെ.പി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ തുടങ്ങിയിരുന്നെന്നും എന്നാൽ ബി.ജെ.പിയുടെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ഫെയ്സ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്നും സോഫി ഷാൻങ് പറഞ്ഞു.

‘അഞ്ച് നെറ്റ് വർക്കുകളിൽ നാലെണ്ണം ഞങ്ങൾ നീക്കം ചെയ്തു, എന്നാൽ അഞ്ചാമത്തേത് അവസാന നിമിഷത്തിൽ നിർത്തിവെച്ചു. അത് നീക്കം ചെയ്യാൻ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അത് ഒരു ബി.ജെ.പി നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയത്,” അവർ പറഞ്ഞു.

പിന്നീട് ഈ അക്കൗണ്ടിനെതിരെ എന്ത് നടപടി സ്വീകരിച്ചത് ആരും പറഞ്ഞില്ലെന്നും അവർ പറഞ്ഞു. എന്നാൽ, ഫെയ്സ്ബുക്ക് സോഫിയയുടെ ആരോപണങ്ങൾ നിഷേധിച്ചു. ഇതിന് മുൻപും ഫെയ്സ്ബുക്ക് ബി.ജെ.പിക്ക് അതിരുവിട്ട സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മാർക്ക് ലൂക്കിയും രംഗത്തുവന്നിരുന്നു. ദില്ലി കലാപത്തിൽ ഫെയ്സ്ബുക്കിലൂടെ പ്രചരിച്ച വിദ്വേഷ പോസ്റ്റുകളിൽ നിന്ന്  ഫെയ്സ്ബുക്ക് ലാഭമുണ്ടാക്കിയെന്നാണ് ലൂക്കി പറഞ്ഞത്.

ബി.ജെ.പി നേതാവ് ടി. രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഫെയ്സ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തിയതായും കണ്ടെത്തിയിരുന്നു.തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിനോട് ഫെയ്സ്ബുക്ക് മൃദുസമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News