അനുപമയുടെ സമ്മതപ്രകാരമാണ് ദത്ത് നല്‍കിയത്: പ്രതികരണവുമായി അജിത്തിന്റെ മുന്‍ഭാര്യ നാസിയ

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി അജിത്തിന്‍റെ മുന്‍ഭാര്യ നാസിയ. അനുപമയുടെ സമ്മതപ്രകാരമാണ് ദത്ത് നല്‍കിയതെന്നും  ദത്ത് നല്‍കിയ സമ്മതപത്രം കണ്ടിരുന്നുവെന്നും നാസിയ പ്രതികരിച്ചു.

ബന്ധം വേര്‍പ്പെടുത്തിയത് സമ്മര്‍ദം കൊണ്ട്. നേരത്തെ അനുപമയുമായി അജിത്തിന് ബന്ധം ഉണ്ട്‌. അനുപമ സഹോദരി ആണ് എന്നാണ് എപ്പോഴും അജിത് പറഞ്ഞിരുന്നത്. മാനസികമായി അജിത് തന്നെ പീഡിപ്പിച്ചവെന്നും നാസിയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തന്നെ സഹായിക്കാൻ ആരുമില്ല. 9 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഡിവോഴ്സ് ആയത്.  താൻ ഡിവോഴ്സ് ചെയ്യില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നുവെന്നും
അനുപമയെ കണ്ടിരുന്നുവെന്നും നാസിയ വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News