ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെയാണ് ചീഫ് ജസ്റ്റിസ് ആശങ്ക പങ്കു വച്ചത്.

കോടതിയുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ച അദ്ദേഹം ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റി രൂപീകരിക്കാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും നിയമമന്ത്രിയോട് ആവശ്യപ്പെട്ടു.

”ഇന്ത്യയിലെ കോടതികള്‍ക്കായുള്ള ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എല്ലായ്‌പ്പോഴും വൈകിയുണ്ടാകുന്ന ചിന്തയാണ്. ഈ മാനസികാവസ്ഥകൊണ്ടാണ് ഇന്ത്യയിലെ കോടതികള്‍ ഇപ്പോഴും ജീര്‍ണ്ണിച്ച ഘടനകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കോടതികള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ചുള്ള നിര്‍ദ്ദേശം താന്‍ കേന്ദ്ര നിയമമന്ത്രിക്ക് അയച്ചിട്ടുണ്ടണ്ടെന്നും ഉടന്‍ തന്നെ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നതായും കേന്ദ്ര നിയമമന്ത്രി നടപടികള്‍ വേഗത്തിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.ബോംബെ ഹൈക്കോടതിയില്‍ നടന്ന പരിപാടിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പങ്കെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here