കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

അമ്മയില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടിയെ മാറ്റിയ സംഭവത്തില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയതായി വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കും. വകുപ്പുതല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ നിശ്ചയമായും നടപടി സ്വീകരിക്കും.

നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും. ഒരമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാകും. കുഞ്ഞ് അമ്മയോടൊപ്പമാണ് വേണ്ടത്. വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ രീതിയില്‍ തന്നെ നടപടിയെടുക്കാം. നിയമപരമായി ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News