ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്

ലോകകപ്പ് ടി20 സൂപ്പര്‍12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു. ടെമ്പ ബാവുമയും ക്വിന്റണ്‍ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ട് ഓറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ്. 12 റൺസെടുത്ത ടെമ്പ ബാവുമയാണ് പുറത്തായത്. ബാവുമയുടെ സ്റ്റമ്പ്, മാക്‌സ്‌വെൽ ഇളക്കുകയായിരുന്നു.

ആദ്യ ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ മികച്ച രീതിയിൽ തന്നെ ബാവുമ നേരിട്ടിരുന്നു. എന്നാൽ രണ്ടാം ഓവറിൽ തന്നെ സ്പിന്നറെ കൊണ്ടുവന്ന് ഫിഞ്ച് നയം വ്യക്തമാക്കി. ഫലമോ മികച്ച രീതിയിൽ ബാറ്റു വീശിയ ബാവുമയുടെ വിക്കറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News