കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികള്‍

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടി കൈറ്റ് വിക്ടേഴ്സില്‍ തുടക്കമാകുന്നു. ഒക്ടോബര്‍ 24 ന് ഞായറാഴ്ച വൈകിട്ട് 06.30-ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തുകൊണ്ടാണ് ക്യാമ്പെയിന്‍ ആരംഭിക്കുന്നത്.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ പ്ലസ്‍ടു വിദ്യാര്‍ത്ഥിനിയായിരുന്ന അപര്‍ണ പ്രഭാകറാണ് മന്ത്രിയുമായി അഭിമുഖം നടത്തുന്നത്. സ്കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ‘ഫസ്റ്റ്ബെല്‍’ ക്ലാസുകള്‍ക്കൊപ്പം ബോധവത്ക്കരണ ചിത്രങ്ങളും‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

സ്കൂള്‍ തുറക്കുന്നതിന്റെ ആഹ്ലാദം കുട്ടികളും രക്ഷിതാക്കളും പങ്കുവെയ്ക്കുന്ന ‘തിരികെ സ്കൂളിലേയ്ക്ക്’ എന്ന പരിപാടിയും എല്ലാ ദിവസവും വൈകിട്ട് 06.30 ന് കാണാവുന്നതാണ്. ഇതില്‍ അടച്ചിരിപ്പുകാലത്തെ കുഞ്ഞുങ്ങളുടെ അനുഭവങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവരുടെ അനുഭവങ്ങള്‍ കൈറ്റ് വിക്ടേഴ്സുമായി പങ്കുവെയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇതിനായി തയ്യാറാക്കിയ മൂന്നു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ തിങ്കളാഴ്ച വരെ കൈറ്റ് ജില്ലാ ഓഫീസുകളിലേക്കയക്കാം.

മലയാളത്തിന്റെ പ്രിയ കലാകാരന്മാരും താരങ്ങളും വിദഗ്ധരുമെല്ലാം വരുന്ന ആഴ്ച കൈറ്റ് വിക്ടേഴ്സിനോടൊപ്പം കുട്ടികളോട് സംവദിക്കുമെന്ന് കൈറ്റ് സി.ഇ.ഒ., കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News