കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയുമാണ്.

അതേസമയം ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി.

അതേസമയം കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല. വണ്ടന്‍പതാല്‍ മേഖലയില്‍ കനത്ത മഴയില്‍ തോട് കര കവിഞ്ഞു ഒഴുകുന്നു,

വീടുകളില്‍ വെള്ളം കയറി. അപകടത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് ദുരിതപ്പെയ്ത്ത് ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News