കുഞ്ഞിനെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷ; പ്രതിഷേധ സമരം അവസാനിപ്പിച്ച് അനുപമ

കുഞ്ഞിനെ വിട്ടുകിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാല്‍ പ്രതിഷേധ സമരം അവസാനിപ്പിച്ച് അനുപമ. കോടതിയില്‍ ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാറിന്റെ നടപടിയില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്നും അനുപമ പറഞ്ഞു.

വഞ്ചിയൂര്‍ കോടതിയിലാണ് ദത്ത് നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അവശ്യപ്പെടുക. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക്നിര്‍ദ്ദേശം നല്‍കി.

ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളില്‍ വിധി പുറപ്പെടുവിക്കേണ്ട കോടതിയില്‍ ആവശ്യപ്പെടും.

ഈ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുപമയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാന്‍ നടപടിയെടുക്കും. വകുപ്പുതല റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ നിശ്ചയമായും നടപടി സ്വീകരിക്കും.

നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യും. ഒരമ്മ എന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാകും. കുഞ്ഞ് അമ്മയോടൊപ്പമാണ് വേണ്ടത്. വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ രീതിയില്‍ തന്നെ നടപടിയെടുക്കാം. നിയമപരമായി ഈ ഘട്ടത്തില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News