‘താര’ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അൻ്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എൻ്റർടെയ്ൻമെൻ്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ യുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജുവാര്യർ സോഷ്യൽ മീഡിയയിലൂടെ പ്രകാശനം ചെയ്തു. സ്ത്രീ ജീവിതത്തിൻ്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചർച്ച ചെയ്യുന്ന സിനിമയിൽ സിതാര എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്.

പ്ലാസ്റ്ററിട്ട വലതു കൈയ്യുമായി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ടാക്സി ഡ്രൈവർ ശിവയോടൊപ്പം സഞ്ചരിക്കുന്ന സിതാരയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

മാലിക്കിലെ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സനൽ അമൻ ശിവയായി വേഷമിടുന്നു. ചിത്രത്തിൽ വിജിലേഷും, ദിവ്യ ഗോപിനാഥുമുണ്ട്. തമിഴ് ക്രൈം ത്രില്ലർ ‘രാക്ഷസനി’ലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ എത്തുന്നതും താരയിലൂടെയാണ്. ജെബിൻ ജെ.ബിയാണ് താരയുടെ നിർമ്മാതാവ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബിപിൻ ബാലകൃഷ്ണൻ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News