പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ; ഉരുള്‍പൊട്ടലെന്നും സൂചന

പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചന. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലും റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കൂടി വെള്ളം കുത്തിയൊഴുകുന്നു.

കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത് . ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകർന്നു. ആങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുന്നു.

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയുമാണ്.

അതേസമയം ഇടുക്കിയുടെ വിവിധ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here