വ്യാജപ്രചാരണത്തില്‍ നിന്ന് പിന്മാറണം; എഐഎസ്എഫിന്റെ നിലപാട് കാപട്യമെന്ന് സച്ചിന്‍ ദേവ്

എഐഎസ്എഫിന്റെ നിലപാട് കാപട്യമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിന്‍ ദേവ്. സംഘര്‍ഷമുണ്ടാക്കി ഇലക്ഷന്‍ മാറ്റിവെക്കുക എന്നത് എസ്എഫ്ഐയുടെ ആവശ്യമല്ലായിരുന്നു.

എന്നാല്‍ ഇലക്ഷന്‍ അട്ടിമിക്കാനാണ് എഐഎസ്എഫ് ശ്രമിച്ചതെന്നും സച്ചിന്‍ ദേവ് പറഞ്ഞു. എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എസ്‌ഐഫ്ഐയ്ക്ക് ജയിക്കാന്‍ കഴിയുന്ന തരത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്നു.

എഐഎസ്എഫിന്റേത് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ചേരാത്ത നിലപാടാണെന്നും വ്യാജപ്രചാരണത്തില്‍ നിന്ന് പിന്മാറാന്‍ എഐഎസ്എഫ് തയ്യാറാകണമെന്നും കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ ചരിത്രമാണ് എസ്എഫ്ഐയുടേത്. ജനാധിപത്യം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ കാലത്ത് എഐഎസ്എഫ് എവിടെയായിരുന്നു. ഏത് പക്ഷത്തായിരുന്നു എന്നത് എഐഎസ്എഫിന്റെ പുതിയ നേതാക്കള്‍ മനസിലാക്കണം. അതുകൊണ്ട് എസ്എഫ്ഐയെ ജനധിപത്യം പഠിപ്പിക്കാന്‍ എഐഎസ്എഫ് ഒരുങ്ങേണ്ടെന്നും സച്ചിന്‍ ദേവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News