ദില്ലിയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂര പീഡനം

ദില്ലിയില്‍ ആറ് വയസുകാരിക്ക് നേരെ ക്രൂര പീഡനം. ദില്ലിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മുറിവേറ്റ നിലയിലാണ് തിരിച്ചെത്തിയ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. പെണ്‍കുട്ടി നിലവില്‍ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം ദില്ലി വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News