ബാലന്‍ ഫസ്റ്റ് ഷോ: ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം

ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം. ബാലന്‍ ഫസ്റ്റ് ഷോ. ഒരു സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ഈ ചിത്രം, സിനിമയെ സ്‌നേഹിക്കുന്ന ബാലന്റെ കഥയാണ് പറയുന്നത്. സിനിമ എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പേരില്‍ ഒരാളാണ് ബാലനും.

സിനിമയും ബാലനുമായുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം. ആഡ് ഫിലിം സംവിധാനതിന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഷിബു തിരുമലയാണ് ഈ ചിത്രത്തിന്റെ കഥയും, സംവിധാനാവും. ടെലിവിഷന്‍ സീരിയലുകളുടെ പ്രൊഡ്യൂസറും, അഭിനേതാവുമായ മനോജ് കുമാര്‍ ആണ് ടൈറ്റില്‍ ക്യാരക്ടര്‍ ആയ ബാലനെ അവതരിപ്പിക്കുന്നത്.

കഥാകാരിയും ഗാനരചയിതാവുമായ സ്മിത സലിം ചിത്രത്തിന് തിരക്കഥയെഴുതി. സന്തോഷ് മരുതം ക്യാമറ, ശരത് ആര്യനാട് ശബ്ദ രൂപകല്‍പ്പന, രഞ്ജിത്ത് തിരുവല്ലം മേക്കപ്പ്. സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ തലേദിവസം തന്നെ ഹ്രസ്വ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചു എന്നത് അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News