നിയന്ത്രണം വിട്ട മിനി ലോറി ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ തടി കയറ്റി വന്ന മിനി ലോറി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഉതിമൂട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ സൈജു ആണ് മരിച്ചത്.

ഓട്ടോറിക്ഷാ യാത്രക്കാരനെയും ലോറിയുടെ ക്ലീനറെയും സാരമായ പരിക്കുകളോടെ പത്തനംതിട്ട ജന.ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 6.45 ഓടെയായിരുന്നു സംഭവം നടന്നത്.

അമിതഭാരം കയറ്റിവന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ മണിക്കൂറുകളുടെ ശ്രമഫലത്തിനൊടുവിലാണ് ഫയർഫോഴ്സും പൊലിസുo നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here