ദില്ലിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷൻ കത്ത് നല്‍കി 

പശ്ചിമ ദില്ലിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കത്ത് നൽകി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷയാണ് കത്ത് നൽകിയത്.

കഴിഞ്ഞ ദിവസമാണ് പത്ത് രൂപ നൽകി പശ്ചിമ ദില്ലിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചത്. പ്രതികളെ പിടികൂടാനും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത് നൽകിയത്.

കേസ് അന്വേഷിക്കുന്ന രഞ്ജീത്ത് നഗർ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്വാതി മാലിവാൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൂര പീഢനത്തിന് ഇരയായ 6 വയസുള്ള പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News