ട്വന്റി 20 ലോകകപ്പ്; വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക

ഏഴാമത് ട്വന്റി 20 ലോകകപ്പിലെ വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുകയാണ്. 12 കോടി രൂപയാണ് കിരീട ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുക.

രാജ്യാന്തര ക്രിക്കറ്റ് സമിതി വൻ  സമ്മാനത്തുകയാണ് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. കിരീട ജേതാക്കൾക്ക് 12 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് ആറു കോടി രൂപയും ലഭിക്കും. സെമിഫൈനലില്‍ തോല്‍ക്കുന്ന രണ്ടുടീമുകള്‍ക്ക് നാല് ലക്ഷം ഡോളര്‍ വീതം ലഭിക്കും.

ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്,അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ,  ശ്രീലങ്ക, ബംഗ്ലാദേശ്, സ്കോട്ട്ലണ്ട്,നമീബിയ എന്നീ ടീമുകളാണ് സൂപ്പര്‍ ട്വൽവിൽ ഇടം നേടിയത്.സൂപ്പര്‍ ട്വൽവില്‍ ഇടംനേടിയ ഓരോ ടീമിനും ഏകദേശം 52.50 ലക്ഷം രൂപ വീതം നൽകും.

ടൂര്‍ണമെന്റിന്റെ  സമ്മാനത്തുകയ്ക്കായി 42 കോടിരൂപയാണ് രാജ്യാന്തര ക്രിക്കറ്റ് സമിതി നീക്കിവെച്ചിരിക്കുന്നത്.നവംബര്‍ 11, 12 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങളും നവംബർ 14 ന് ഫൈനലും നടക്കും.യുഎഇ, ഒമാന്‍ എന്നി രാജ്യങ്ങളിലായാണ് ഇക്കുറി ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News