പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി; ടിഎം അബൂബക്കര്‍ വിടവാങ്ങി

പാലക്കാട്ടെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടിഎം അബൂബക്കര്‍ വിടവാങ്ങി, പട്ടിണി ജാഥയുടെ സംഘാടകൻ, തോട്ടിപ്പണി നിർത്തിച്ച വിപ്ലവകാരി. പാലക്കാട് കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ച മുതിര്‍ന്ന നേതാവാണ് വിട വാങ്ങിയത്. ടിഎം അബൂബക്കര് ( 98)‍. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പ്രായം കൂടിയ നേതാവ്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം, സിഐടിയു പ്രഥമ ജില്ലാ പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ചു. ദീര്‍ഘകാലം സിപിഐഎം പാലക്കാട് ഏരിയാ സെക്രട്ടേറിയറ്റംഗമായിരുന്നു. ഓട് വ്യവസായം, ചെത്ത്, ബീഡി, പീടിക, ചുമട്ട് തൊ‍ഴിലാളികളെയെല്ലാം സംഘടിപ്പിച്ചു.  ഏ‍ഴ് പതിറ്റാണ്ട് കാലം തൊ‍ഴിലാളി സമര-സംഘടനാ രംഗത്ത് സജീവമായിരുന്നു.

1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. എകെജി നയിച്ച പട്ടിണി ജാഥയുടെ പാലക്കാട്ടെ സംഘാടകനായിരുന്നു. വാളയാര്‍ വരെ ജാഥയെ അനുഗമിച്ചു. എകെജിക്കൊപ്പം 15 ദിവസം സേലത്ത് ജയില്‍വാസമനുഭിച്ചു. തോട്ടിത്തൊ‍ഴിലാളികള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി.

പോരാട്ടങ്ങള്‍ക്കൊടുവില്‍ 1980ല്‍ സിപിഐഎം നഗരസഭ ഭരിക്കുന്പോള്‍ തോട്ടിത്തൊ‍ഴിലാളികളെ കണ്ടിജന്‍റ് തൊ‍ഴിലാളികളായി അംഗീകരിച്ച് തോട്ടിപ്പണി നിര്‍ത്തലാക്കി. പാലക്കാട്ടെ അവകാശ സമര പോരാട്ടങ്ങളെ നയിച്ച ധീരനായ കമ്യൂണിസ്റ്റുകാരനാണ് വിടവാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News