മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി ദില്ലിയിലെത്തിയ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ദളിത് ശോഷൻ മുക്തി മഞ്ച് ആദരിച്ചു.
സിപിഐഎം ബീഹാർ സംസ്ഥാന സെക്രട്ടറി അവ്ദേശ് കുമാർ, ദില്ലി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എഐഡിഡബ്ല്യൂഎ അംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ ദളിതരുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള ഭരണമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ ചടങ്ങിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here