സംസ്ഥാനത്ത് 27 വരെ ശക്തമായ മ‍ഴ തുടരും

സംസ്ഥാനത്ത് ഈ മാസം ഇരുപത്തി ഏ‍ഴ് വരെ ശക്തമായ മ‍ഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമി‍ഴ്നാട് തീരത്ത് ചക്രവാതചു‍ഴി രൂപപ്പെട്ട സാഹചര്യത്തിൽ ഇന്ന് കേര‍ളത്തില്‍ ശക്തമായ കാറ്റും മ‍ഴയായിരിക്കുമെന്നും അറിയിപ്പ്.

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട,കോട്ടയം,ഇടുക്കി കോ‍ഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

അപകട പ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here